വായു മലിനീകരണം രൂക്ഷം ; അഭിഭാഷകർക്ക്‌ 
ഓൺലൈനായി ഹാജരാകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 02:16 AM | 0 min read


ന്യൂഡൽഹി
വായു മലിനീകരണം അതിരൂക്ഷമായതിനാൽ അഭിഭാഷകർക്ക്‌ ഓൺലൈൻ മുഖേന ഹാജരാകാമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അറിയിച്ചു. സാഹചര്യം പരിഗണിച്ച്‌ സഹായകരമായ നിർദേശം വേണമെന്ന്‌ മുതിർന്ന അഭിഭാഷകർ ചൊവ്വാഴ്ച് ആവശ്യപ്പെട്ടു. തുടർന്നാണ്‌ ചീഫ്‌ ജസ്‌റ്റിസിന്റെ തീരുമാനം. അഭിഭാഷകർക്ക്‌ ഓൺലൈനിലൂടെ ഹാജരാകാൻ അവസരമൊരുക്കണമെന്ന്‌ എല്ലാ കോടതികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ചീഫ്‌ജസ്‌റ്റിസ്‌ അറിയിച്ചു.

കാലാവസ്ഥാ 
ഉച്ചകോടിയിലും
 ചർച്ചയായി
അതീവഗുരതര നിലയിലേക്ക്‌ കൂപ്പുകുത്തിയ ഡൽഹിയിൽ വായു ഗുണനിലവാരം അസർബൈജാനിലെ യു എൻ കാലാവസ്ഥാ ഉച്ചകോടിയിലും ചർച്ചയായി. വായു ഗുണനിലവാരം മെച്ചപ്പെടുത്താൻ ആഗോളതലത്തിൽ നടപടി വേണമെന്നും ആവശ്യമുയർന്നു. ഡൽഹി ആസ്ഥാനമായ ക്ലൈമറ്റ്‌ ട്രെൻഡ്‌സ്‌ എന്ന സംഘടനയുടെ ഡയറക്ടർ ആർതി ഖോസ്‌ലയാണ്‌ ഉച്ചകോടിയില്‍ വിഷയം ഉന്നയിച്ചത്‌.

വയ്ക്കോൽ കത്തിക്കൽ, ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം തുടങ്ങി വിവിധ കാരണങ്ങളാണ്‌ പ്രശ്‌നം രൂക്ഷമാകാൻ കാരണമെന്നും അവർ പറഞ്ഞു. ലാ നിന പ്രതിഭാസത്തിന്റെ ഭാഗമായി കാറ്റിന്‌ വേഗം കുറയുന്നത്‌ മാലിന്യം അന്തരീക്ഷത്തിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ ഇടയാക്കുന്നു. പതിനായിരക്കണക്കിന്‌ ആളുകളെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാൻ ഉടൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home