‘കുക്കി സംഘടനകളെ നിരോധിക്കണം’ ; മണിപ്പുർ സർക്കാർ പ്രമേയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:03 AM | 0 min read


ന്യൂഡൽഹി
മണിപ്പുരിൽ കലാപം നിയന്ത്രണമില്ലാതെ തുടരുന്നതിനിടെ കുക്കികൾക്കുനേരെ കടുത്ത നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ബിരേൻസിങ്. ജിരിബാമിലെ ആറുപേർ കൊല്ലപ്പെട്ടതിൽ ഉത്തരവാദികളായ കുക്കികൾക്കെതിരെ ഏഴ്‌ ദിവസത്തിനുള്ളിൽ  ശക്തമായ നീക്കമുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ബിരേൻസിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പാസാക്കി. കുക്കി സംഘടനകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട്‌ ഒരു എംഎൽഎ കൊണ്ടുവന്ന പ്രമേയവും പാസാക്കി. കേന്ദ്രസർക്കാർ ഇതിനാവശ്യമായ നടപടിയെടുക്കണമന്നും ആവശ്യപ്പെട്ടു. മെയ്‌ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വർഗീയ കലാപത്തിൽ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവച്ചുള്ള നീക്കമാണ്‌ ബിജെപി സർക്കാർ നടത്തുന്നതെന്ന വിമർശം ശക്തമാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home