എം എസ്‌ സുബ്ബലക്ഷ്‌മിയുടെ പേരിലുള്ള പുരസ്‌കാരം ടി എം കൃഷ്‌ണയ്ക്ക് നൽകരുത്: മദ്രാസ് ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 06:08 PM | 0 min read

ചെന്നൈ > എം എസ്‌ സുബ്ബലക്ഷ്‌മിയുടെ പേരിലുള്ള പുരസ്‌കാരം ടി എം  കൃഷ്‌ണയ്ക്ക് നൽകുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. എം എസ് സുബ്ബലക്ഷ്മിയുടെ പേരിൽ അവാർഡ് നൽകരുതെന്നും ഹൈക്കോടതി മ്യൂസിക് അക്കാദമിയോട് നിർദേശിച്ചു. പുരസ്‌കാരം നൽകുന്നതിനെതിരെ സുബ്ബലക്ഷ്‌മിയുടെ കൊച്ചുമകൻ വി ശ്രീനിവാസൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജി ജയചന്ദ്രനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സുബ്ബുലക്ഷ്മിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയത് അവരുടെ വിൽപ്പത്രത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് കാണിച്ചാണ് അവരുടെ ചെറുമകൻ വി ശ്രീനിവാസൻ ഹർജി നൽകിയത്. തന്റെ പേരിൽ സ്മാരകങ്ങളോ ഫൗണ്ടേഷനുകളോ ട്രസ്റ്റുകളോ സൃഷ്ടിക്കരുതെന്ന് 1997ലെ സുബ്ബലക്ഷ്‌മിയുടെ വിൽപ്പത്രത്തിൽ വ്യക്തമാക്കിയിരുന്നു.

2005ൽ ഹിന്ദു ​ഗ്രൂപ്പാണ് എം എസ് സുബ്ബലക്ഷ്മിയുടെ പേരിൽ പുരസ്കാരമേർപ്പെടുത്തിയത്. ഒരോ വർഷവും പുരസ്കാരത്തിന്റെ ഭാ​ഗമായി സം​ഗീത കലാനിധി അവാർഡ് ജേതാവിനെ മ്യൂസിക് അക്കാദമി തെരഞ്ഞെടുക്കുകയായിരുന്നു. സുബ്ബലക്ഷ്മിയുടെ പേരിൽ അവാർഡ് നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ശ്രീനിവാസന്റെ ഹർജി തള്ളണമെന്ന് മ്യൂസിക് അക്കാദമിയും ഹർജി നൽകിയിരുന്നു. ഈ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.



 



deshabhimani section

Related News

View More
0 comments
Sort by

Home