ന്യൂസ്‌ക്ലിക്ക്‌ അക്കൗണ്ട്‌ 
പ്രവർത്തനക്ഷമമാക്കിയില്ല ; ഐസിഐസിഐ ബാങ്കിന്‌ വിമർശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 02:58 AM | 0 min read


ന്യൂഡൽഹി
ന്യൂസ്‌ക്ലിക്ക്‌ വാർത്താ പോർട്ടലിന്റെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കാത്ത ഐസിഐസിഐ ബാങ്കിനെ വിമർശിച്ച്‌ സുപ്രീംകോടതി. ആഗസ്‌ത്‌ ഒമ്പതിലെ കോടതി ഉത്തരവിൽ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന്‌ ഐസിഐസിഐ ബാങ്കിന്റെ സാകേത്‌ ശാഖയ്‌ക്ക്‌ നിർദേശം നൽകിയിരുന്നു.

എന്നാൽ, ഈ നിർദേശം ബാങ്ക്‌ ഇതുവരെയായി പാലിക്കാത്തതിൽ ജസ്റ്റിസ്‌ ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച്‌ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി.
രണ്ട്‌ നോട്ടീസുകളുടെ അടിസ്ഥാനത്തിൽ ന്യൂസ്‌ ക്ലിക്കിൽ നിന്നും ആദായനികുതി ഈടാക്കാനുള്ള തുടർനടപടികൾ ആഗസ്‌തിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home