മണിപ്പുരില്‍ വീട്ടിൽ ബങ്കറുകളുമായി മന്ത്രിമാരും എംഎൽഎമാരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 02:54 AM | 0 min read

ന്യൂഡൽഹി
ആഭ്യന്തരയുദ്ധത്തിന്‌ സമാനമായി സംഘർഷങ്ങൾ രൂക്ഷമായ മണിപ്പുരിൽ സ്വരക്ഷയ്‌ക്കായി വീടുകളിൽ ബങ്കർ നിർമിച്ചും ആയുധങ്ങൾ സംഭരിച്ചും ബിജെപി മന്ത്രിമാരും എംഎൽഎമാരും. ഇതുവരെ മുഖ്യമന്ത്രിയടക്കം 17 എംഎൽഎമാരുടെ വീടുകൾ ആക്രമിക്കപ്പെട്ടതോടെയാണ്‌ സ്വന്തം നിലയിൽ പ്രതിരോധം ഒരുക്കുന്നത്‌.

മന്ത്രിയും ഖുറായി എംഎൽഎയുമായ ലെയ്‌ഷാങ്‌തെം സുസിന്ദ്രോ മെയ്‌ത്തീ വീടിന്‌ മുന്നിൽ മണൽ നിറച്ച ചാക്കും കമ്പിവേലികളും ഉറപ്പിച്ചു. ആയുധങ്ങളും സംഭരിച്ചിട്ടുണ്ട്‌. രണ്ട്‌ സുരക്ഷ ഉദ്യോഗസ്ഥർക്ക്‌ വെടിയേറ്റെന്നും വീടാക്രമിച്ചാൽ തിരിച്ചടിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റൊരു എംഎൽഎയായ സപം നിഷികാന്ത വീടിന്‌ മുന്നിൽ ബങ്കർ പണിതു. ബങ്കർ ഉണ്ടായിട്ടും വീണ്ടും ആക്രമണമുണ്ടായി. വീട്ടുസാധനങ്ങൾ ജനക്കൂട്ടം കത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home