മണിപ്പൂര്‍ കലാപം: കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തണം- സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 04:20 PM | 0 min read

ന്യൂഡൽഹി> മണിപ്പൂർ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണമെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.

മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബീരേന്‍ സിംഗ് ആണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരും ബിജെപിയും ബീരേന്‍ സിംഗിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നു. നവംബര്‍ ഏഴിന് ശേഷം മണിപ്പൂരില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home