ഗുജറാത്തിൽ റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർഥി മരിച്ചു; 15 പേർക്കെതിരെ കേസ്: റിപ്പോർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:56 PM | 0 min read

​ഗാന്ധിന​ഗർ  > ഗുജറാത്തിൽ പഠാൻ ജില്ലയിലെ മെഡിക്കൽ കോളേജിൽ റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർഥിയായ 18കാരൻ മരിച്ചു. സുരേന്ദ്രനഗർ ജില്ലയിലെ ജെസ്‌ദ സ്വദേശി അനിൽ നട്‌വർഭായ് മെഥാനിയയാണ് മരിച്ചത്. പാടാനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അനിൽ. സംഭവത്തിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തതായാണ് വിവരം.

ശനിയാഴ്ച രാത്രി ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ അനിലിനെ മൂന്ന് മണിക്കൂറോളം സീനിയെഴ്സ് നിർത്തിയെന്നും തുടർന്ന് അനിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുക്കുകയാണെന്ന് വിവരത്തെ തുടർന്ന് ബന്ധുക്കളെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജിലെ റാഗിംഗ് വിരുദ്ധ സമിതിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. എഫ്ഐആറിൽ 15 മുതിർന്ന വിദ്യാർത്ഥികളുടെ പേരുണ്ടെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടത്തി സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും അതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home