പെരുമാറ്റ ചട്ട ലംഘനം: ബിജെപിക്കും കോൺഗ്രസിനും നോട്ടീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 07:19 PM | 0 min read

ന്യൂഡൽഹി> ജാർഖണ്ഡ്‌, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനത്തിന്‌ കോൺഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ്‌ കമീഷന്റെ നോട്ടീസ്‌. ഇരുപാർടിയും പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച്‌ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കമീഷൻ നോട്ടീസ്‌ അയച്ചത്‌. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ മുമ്പ്‌ മറുപടി നൽകണമെന്ന്‌ നോട്ടീസിൽ ആവശ്യപ്പെട്ടു.

രാഹുൽഗാന്ധി ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്‌ത്‌ പ്രചാരണം നടത്തുന്നതായി ബിജെപി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ഷായും ജനങ്ങൾക്കിടയിൽ സ്‌പർധ സൃഷ്ടിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നുവെന്നാണ്‌ കോൺഗ്രസ്‌ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Home