കരുത്തറിയിച്ച്‌ മഹാറാലി ; കൽവാനിൽ സിപിഐ എമ്മിനായി വോട്ടഭ്യർഥിച്ച്‌ ശരദ്‌ പവാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 02:53 AM | 0 min read


ന്യൂഡൽഹി
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത്‌ മത്സരിക്കുന്ന കൽവാനിൽ വോട്ടഭ്യർഥിച്ച്‌ എൻസിപി (എസ്‌പി) തലവൻ ശരദ്‌ പവാർ. ആയിരങ്ങൾ അണിനിരന്ന വമ്പൻ റാലിയെ അഭിസംബോധന ചെയ്‌ത പവാർ, കർഷകരുടെയും ആദിവാസികളുടെയും നേതാവായ  ഗാവിത്തിനെ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിച്ചു. മഹാവികാസ്‌ അഘാഡി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ പ്രശ്‌നങ്ങൾക്ക്‌ പ്രാമുഖ്യം നൽകുമെന്നും  ബിജെപി സഖ്യത്തെ പരാജയപ്പെടുത്തേണ്ടത്‌ മഹാരാഷ്‌ട്രയുടെ ആവശ്യമാണെന്നും പവാർ പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി ഉദയ്‌ നർക്കർ, എൻസിപി  എംപി  ഭാസ്‌കർ ഭാഗ്രെ, രവിബാബാ ദേവ് രെ, കോൺഗ്രസ്‌ നേതാവ്‌ ശൈലേഷ്‌ പവാർ, ശിവസേന യുബിടി നേതാവ്‌ മോഹൻ ഗാഗ്‌രുഡെ എന്നിവരും ഗാവിത്തിനായി വോട്ടഭ്യർഥിച്ചു. എൻസിപി (അജിത്‌ പവാർ) സ്ഥാനാർഥി നിതിൻ പവാർ ആണ്‌ ഗാവിത്തിന്റെ പ്രധാന എതിരാളി. കൽവാനിൽ 2019ൽ ഒറ്റക്ക്‌ മത്സരിച്ച സിപിഐ എം 80,281 വോട്ട്‌ സമാഹരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home