ആശുപത്രിയിൽ വടിവാളുമായി 40 കാരന്റെ ആക്രമണം; ഭാര്യയും മകളും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 07:27 PM | 0 min read

ഇറ്റാന​ഗർ > അരുണാചൽ പ്രദേശിൽ സെപ്പ ജില്ലയിലെ ആശുപത്രിയിൽ വടിവാളുമായി 40 കാരന്റെ ആക്രമണം. അക്രമിയുടെ ഭാര്യയും മകളും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നികം സാങ്ബിയ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെ ഈസ്റ്റ് കാമെങ് ജില്ലയിലെ സെപ്പയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. വടിവാളുമായി എത്തിയ അക്രമി ആശുപത്രിയിലുണ്ടായിരുന്ന ആളുകളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയും മകളും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരുടെ നില ​ഗുരുതരമായി തുടരുകയാണ്.

ആക്രമണം നടക്കുമ്പോൾ പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സെപ്പ പൊലീസ് സ്റ്റേഷനിലെ മിലിനി ​ഗേയി എന്ന പൊലീസുകാരന് സാരമായി പരിക്കേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home