ഡൽഹി എയർപ്പോർട്ടിൽ കനത്ത പുകമഞ്ഞ്; മുന്നൂറോളം വിമാന സർവീസുകളെ ബാധിച്ചെന്ന് റിപ്പോർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 02:37 PM | 0 min read

ന്യൂഡൽഹി > ഡൽഹി എയർപ്പോർട്ട് കനത്ത പുകമഞ്ഞിൽ മൂടിയതോടെ നിരവധി വിമാന സർവീസുകളെ ബാധിച്ചു. ഫ്ലൈറ്റ്‌റാഡാർ 24 അനുസരിച്ച് ഡൽഹി വിമാനത്താവളത്തിൽ 300-ലധികം വിമാന സർവീസുകൾ വൈകി. പുകമഞ്ഞിൽ മൂടിയതോടെ വിസിബിലിറ്റി കുറഞ്ഞതാണ് വിമാന സർവീസുകളെ സാരമായി ബാധിച്ചത്.

ഡൽഹി എയർപ്പോർട്ടിലേക്ക് വരുന്ന 115 വിമാനങ്ങളും പുറപ്പെടുന്ന 226 വിമാന സർവീസാണ് വൈകിയത്. എയർപ്പോർട്ടിലേക്ക് വരുന്ന വിമാനങ്ങൾ ഏകദേശം 17 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങൾ 54 മിനിറ്റും വൈകിയതായാണ് വിവരം. വിസിബിലിറ്റി കുറവാണെന്നും യാത്രക്കാർ യാത്രാവിവരങ്ങളറിയാൻ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എയർപ്പോർട്ട് അധികൃതർ അറിയിച്ചിരുന്നു.

24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. വായു ഗുണനിലവാര സൂചിക 418 ൽ നിന്ന് 452 ആയി രേഖപ്പെടുത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 459 ആണ്.



deshabhimani section

Related News

View More
0 comments
Sort by

Home