പന്ത്രണ്ട് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 04:22 PM | 0 min read

ചെന്നൈ > തമിഴ്‌നാട്ടിൽനിന്നുള്ള പന്ത്രണ്ട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. നാഗപട്ടണത്തുനിന്നുള്ള മത്സ്യത്തോഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. സമുദ്രാതിർത്തി ലംഘിച്ചതിനാലാണ് അറസ്റ്റെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.‌

നവംബർ 10ന് രാത്രി അക്കരപ്പേട്ട ഫിഷിംഗ് ഹാർബറിൽ നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളാണ് പിടിയിലായത്. ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് തിങ്കളാഴ്ച വൈകീട്ടാണ് ശ്രീലങ്കൻ നാവികസേന ഇവരെ അറസ്റ്റ് ചെയ്തത്. കൊടിയകരയ്ക്ക് തെക്ക്-കിഴക്കായി 40 നോട്ടിക്കൽ മൈൽ അകലെയാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പ് (സിഎസ്ജി) അറിയിച്ചു.

മത്സ്യത്തൊഴിലാളികളായ ആർ സെൽവനാഥൻ (40), ആർ വിജയനാഥൻ (37), കെ കുഴന്തൈവേലു (57), ആർ ഭാ​ഗ്യരാജ് (43), എസ് ആനന്ദവേൽ (35), വി മാധവൻ (18), എം ഇനിയവൻ (30), കെ സധൻ (26), എസ് ശരവണൻ (41), ജി സുബ്രഹ്മണ്യൻ (46), പി സെന്തിൽ (42), പി അറുമുഖം (51) എന്നിവരാണ് പിടിയിലായത്. ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്.



deshabhimani section

Related News

View More
0 comments
Sort by

Home