അൽ ഖ്വയ്ദ ഭീഷണി; രാജ്യത്ത് 9 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി> ബംഗ്ലാദേശികളെ ഉപയോഗിച്ച് അൽ ഖ്വയ്ദ ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവിധ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച റെയ്ഡുകൾ നടത്തി.
ജമ്മു കശ്മീർ, കർണാടക, ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 9 ഇടങ്ങളിലാണ് തിരച്ചിൽ നടത്തി. അൽ- ഖ്വയ്ദയുടെ പദ്ധതികളെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നതായി സംശയിക്കുന്ന ആളുകളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയ്‌ഡെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്‌ഡിൽ ഭീകരരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റു തെളിവുകൾ എന്നിവ കണ്ടെത്തി.









0 comments