പിടിച്ചെടുത്ത ഭൂമി തമിഴ് വംശജര്‍ക്ക് തിരിച്ചുനല്‍കുമെന്ന് ദിസ്സനായകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:38 AM | 0 min read


കൊളംബോ
ശ്രീലങ്കന്‍ തമിഴരിൽനിന്ന്‌ സർക്കാർ ഏജന്‍സികള്‍ പലപ്പോഴായി പിടിച്ചെടുത്ത ഭൂമി തിരിച്ചുനൽകുമെന്ന്‌ പ്രസിഡന്റ്‌ അനുര കുമാര ദിസ്സനായകെ. 14ന്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ, ജാഫ്‌നയില്‍‍ സംഘടിപ്പിച്ച റാലിയിലാണ്‌ പ്രഖ്യാപനം. ആഭ്യന്തരയുദ്ധകാലത്ത്‌ രാജ്യത്തിന്റെ വടക്കും കിഴക്കുമുള്ള തമിഴരുടെ ഭൂമി പുരാവസ്‌തു വകുപ്പും വനംവകുപ്പും ബലമായി കൈക്കലാക്കിയിരുന്നു. ഇത്‌ യഥാർഥ അവകാശികൾക്ക്‌ തിരികെ നൽകണമെന്ന ആവശ്യം ശക്തമാണ്.

പരമ്പരാഗത രാഷ്ട്രീയ ശക്തികളെ കടപുഴക്കി ലങ്കയിൽ അധികാരംപിടിച്ച ഇടതുപക്ഷപാർടിയായ ജനതാ വിമുക്തി പെരമുനയുടെ ദിസ്സനായകെ, പ്രവിശ്യാ സർക്കാരുകളുടെ തെരഞ്ഞെടുപ്പ്‌ ഉടൻ നടത്തി ജനപ്രതിനിധികളെ ഭരണമേൽപ്പിക്കുമെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ ന്യൂനപക്ഷമായ തമിഴ്‌ വംശജരിൽ കൂടുതലും ദിസ്സനായകെയുടെ എതിരാളിയായിരുന്ന സജിത്‌ പ്രേമദാസയെയാണ്‌ തെരഞ്ഞെടുപ്പിൽ പിന്തുണച്ചത്‌. എന്നാൽ അധികാരമേറ്റശേഷം ആദ്യമായി തമിഴ്‌ ഭൂരിപക്ഷമുള്ള പ്രദേശത്ത്‌ ദിസ്സനായകെ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home