ടിവി കാണാൻ അനുവദിക്കാത്തത് 
ഗാർഹിക പീഡനമല്ല: മുംബെെ ഹെെക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 11:45 PM | 0 min read

മുംബെെ > ഭാര്യയെ ടിവി കാണാനോ അമ്പലത്തിൽ പോകാനോ അയൽക്കാരോട്‌ സംസാരിക്കാനോ അനുവദിക്കാത്തതും കാർപറ്റിൽ കിടന്ന്‌ ഉറങ്ങാൻ നിർബന്ധിച്ചതും ഗാർഹിക പീഡനമായി കണക്കാക്കാനാകില്ലെന്ന് മുംബെെ ഹെെക്കോടതിയുടെ ഔറംഗബാദ് ബഞ്ച്.  2002ൽ യുവതി ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുംമേൽ ഗാർഹിക പീഡനക്കുറ്റം ചുമത്തിയ വിധി ജസ്റ്റിസ്‌ അഭയ്‌ എസ്‌ വഘ്‌വാസെ റദ്ദാക്കി.

യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലുള്ള ആരോപണങ്ങൾ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ്‌ അനുശാസിക്കുന്ന ക്രൂരതയുടെ പരിധിയിൽപ്പെടില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ഭർത്താവിന്റെ വീട്ടിൽനിന്ന്‌ രണ്ടുമാസത്തോളം മാറിനിന്നശേഷമാണ്‌ യുവതി ആത്മഹത്യ ചെയ്തത്‌.  ഭർത്താവിന്റെയും കുടുംബത്തിന്റെയും ചെയ്‌തികളാണ്‌ യുവതിയെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home