മഹാരാഷ്‌ട്രയിലും വർഗീയത ആളിക്കത്തിച്ച്‌ മോദി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 11:24 PM | 0 min read

ന്യൂഡൽഹി> മഹാരാഷ്‌ട്രയിലും വർഗീയ വിദ്വേഷ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം. പ്രതിപക്ഷം ‘പാകിസ്ഥാൻ അജൻഡ’ പ്രോത്സാഹിപ്പിക്കരുതെന്നും വിഘടനവാദികളുടെ ഭാഷയിൽ സംസാരിക്കരുതെന്നും മോദി പറഞ്ഞു.

പ്രതിപക്ഷം വ്യത്യസ്‌ത ജാതിവിഭാഗങ്ങൾക്കിടയിൽ സ്‌പർധ വളർത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ആക്ഷേപിച്ച്‌ ജാർഖണ്ഡിൽ പ്രസംഗിച്ചതിന്‌ പിന്നാലെയാണ് പ്രധാനമന്ത്രി മഹാരാഷ്‌ട്രയിലും വർഗീയത ആളിക്കത്തിക്കുന്നത്‌.

രാഷ്‌ട്രീയ നേട്ടത്തിനായി കോൺഗ്രസ്‌ ഒബിസി വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ്‌ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. തെലങ്കാന, കർണാടകം, ഹിമാചൽപ്രദേശ്‌ സംസ്ഥാനങ്ങൾ കോൺഗ്രസിലെ ‘രാജ കുടുംബത്തിന്റെ’ എടിഎം ആയി മാറി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും മോദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home