ഡൽഹിയിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെടിവെച്ച് കൊന്നു: മൂന്ന് പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 02:16 PM | 0 min read

ന്യൂഡൽഹി >  ഡൽഹിയിൽ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം യുവാവിനെ വെടിവെച്ച് കൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. നദീം എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കബീർ നഗറിൽ ഇന്നലെ രാത്രി സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് സുഹൃത്തുക്കൾക്ക് നേരെ മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പേർ വെടിയുതിർക്കുകയായിരുന്നു.

നദീമും സുഹൃത്തുക്കളും ഭക്ഷണം വാങ്ങി മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. നദീം സംഭവസ്ഥലത്ത് തന്നെ മരിച്ചു. നദീമിന്റെ സുഹൃത്തുക്കൾക്ക് ​ഗുരുതരമായി പരിക്കേറ്റു. വെടിയുതിർത്ത ശേഷം ആക്രമികൾ നദീമിന്റെ സ്‌കൂട്ടറും മൊബൈൽഫോണുമായി കടന്നുകളഞ്ഞു. പ്രദേശവാസികളെത്തി പരിക്കേറ്റ മൂന്ന് പേരെയും ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നദിം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രണ്ട് പേരുടെ നില ​ഗുരുതരമായി തുടരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ  ഒരാൾ നദീമിൽ നിന്ന് പണം കടം വാങ്ങിയതായും തിരിച്ച് നൽകണമെന്ന് നദീം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്  അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home