ഡിജിപി നിയമനം: കേന്ദ്രത്തെ വെട്ടി യുപി സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 03:02 AM | 0 min read

ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നൽകി ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ മന്ത്രിസഭ. ഡിജിപി നിയമനത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ പൂർണ്ണമായും ഒഴിവാക്കിയുള്ള ചട്ടനിർമാണത്തിന്‌ പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലുള്ള പോരാണെന്നാണ്‌ വിലയിരുത്തൽ. അമിത്‌ ഷാ ആവശ്യപ്പെട്ടയാളെ ഡിജിപിയാക്കാൻ ആദിത്യനാഥ്‌ അനുവദിക്കാത്തതാണ്‌ പുതിയ നീക്കത്തിനുപിന്നിൽ. കേന്ദ്ര ഇടപെടൽ ഒഴിവാക്കാൻ കഴിഞ്ഞ രണ്ടരവർഷത്തിനിടെ നാല്‌ താൽക്കാലിക ഡിജിപിമാരെയാണ്‌ ആദിത്യനാഥ്‌ നിയമിച്ചത്‌. ആദിത്യനാഥിന്റെ വിശ്വസ്ഥൻ പ്രശാന്ത്‌ കുമാറിനാണ്‌ മുഴുവൻ സമയ ഡിജിപി പദവിയിലേയ്‌ക്ക്‌ സാധ്യത കൂടുതൽ.

പുതിയ ചട്ടപ്രകാരം ഡിജിപി നിയമനത്തിനുള്ള ചുരുക്കപ്പട്ടിക യുപിഎസ്‌സിക്ക്‌ അയക്കില്ല. പകരം റിട്ട.ഹൈക്കോടതി ജഡ്‌ജി തലവനായ സമിതി നിയമനം നടത്തും. ചീഫ്‌ സെക്രട്ടറി, യുപിഎസ്‌പി പ്രതിനിധി, പിഎസ്‌സി ചെയർമാൻ, റിട്ട. ഡിജിപി, സംസ്ഥാന ആഭ്യന്തര അഡീ. സെക്രട്ടറി എന്നിവരും സമിതയിൽ അംഗങ്ങളാണ്‌. നിലവിൽ സംസ്ഥാനം നൽകുന്ന പട്ടികയിൽ മുന്നുപേരുകൾ കേന്ദ്രം തിരിച്ചയക്കുകയും അതിൽ ഒരാളെ മുഖ്യമന്ത്രി ഡിജിപിയാക്കുകയുമാണ്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home