ജസ്‌റ്റിസ്‌ ചന്ദ്രചൂഡിന്‌ യാത്രയയപ്പ്‌ 
നൽകി സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 02:58 AM | 0 min read

ന്യൂഡൽഹി
തനിക്കുശേഷം പ്രളയമെന്ന്‌ ചിന്തയില്ലെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. സുപ്രീംകോടതിയിൽ ജഡ്‌ജിയായും ചീഫ്‌ ജസ്‌റ്റിസായും പ്രവർത്തിക്കാൻ കഴിഞ്ഞത്‌ ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു. ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട ജഡ്‌ജിമാരിൽ ഒരാളാകും താൻ. എല്ലാ വിമർശനങ്ങളും ഉൾകൊള്ളാൻ മാത്രം വിശാലമാണ്‌ തന്റെ ചുമലുകളെന്ന്‌ ജഡ്‌ജിമാരും അഭിഭാഷകരും നൽകിയ യാത്രയയപ്പിൽ ചീഫ്‌ ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ പറഞ്ഞു. ഞായറാഴ്‌ച്ചയാണ്‌ അദ്ദേഹം ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിൽ നിന്നും വിരമിക്കുന്നത്‌.

യാത്രയയപ്പിന്റെ ഭാഗമായി വെള്ളിയാഴ്‌ച്ച ഉച്ചയ്‌ക്കുശേഷം സെറിമോണിയൽ ബെഞ്ചിന്റെ ഭാഗമായി ചീഫ്‌ ജസ്‌റ്റിസ്‌ കേസുകൾ പരിഗണിച്ചു. സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത, അറ്റോണി ജനറൽ ആർ വെങ്കടരമണി, മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക്‌സിങ്‌വി, മുകുൾറോഹ്‌തഗി, അഡീഷണൽസോളിസിറ്റർജനറൽമാരായ എൻ വെങ്കട്ടരാമൻ, എസ്‌ വി രാജു, മാധവിദിവാൻ, സുപ്രീംകോടതിയുടെ നിയുക്ത ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന തുടങ്ങിയവർ ആശംസകൾ നേർന്നു. ജസ്‌റ്റിസ്‌ ചന്ദ്രചൂഡിന്റെ ഭാര്യ കൽപ്പന, മക്കളായ അഭിനവ്‌, ചിന്തൻ, മഹി, പ്രിയങ്ക എന്നിവരും ചടങ്ങിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home