ബാബാ സി​ദ്ദിഖിയുടെ കൊലപാതകം; 2 പേർ കൂടി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 09:49 AM | 0 min read

മുംബൈ > മഹാരാഷ്‌ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിലായി. പുണെ സ്വദേശികളായ രണ്ടു പേരെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പതിനെട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.പുണെയിലെ കാർവേ നഗർ സ്വദേശികളായ ആദിത്യ രാജു ഗുലങ്കർ (22), റഫീഖ് നിയാസ് ഷെയ്ഖ് (22) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ 12നാണ്  ബാബ സിദ്ദിഖി(65)യെ മൂന്നംഗ സംഘം വെടിവച്ചുകൊന്നത്. മകനും കോൺഗ്രസ്‌ എംഎൽഎയുമായ സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ നിർമൽ നഗറിലുള്ള ഓഫീസിന്‌ മുന്നിലാണ്‌ ബാബ സിദ്ദിഖിക്ക് വെടിയേറ്റത്‌. തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലോറൻസ്‌ ബിഷ്‌ണോയിയുടെ സംഘം കൊലയുടെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.

കൊലപാതകം നടക്കുന്നതിന് 15 ദിവസംമുമ്പ്‌ വധഭീഷണി ലഭിച്ച സിദ്ദിഖിയുടെ സുരക്ഷ വൈ കാറ്റഗറിയിലേക്ക്‌ ഉയർത്തിയിരുന്നു. സിദ്ദിഖിയുടെ സുരക്ഷയ്‌ക്കുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾക്കും ആക്രമണത്തിൽ വെടിയേറ്റു. ക്രൈംബ്രാഞ്ചിന്റെ പതിനഞ്ച്‌ സംഘങ്ങളാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.




 



deshabhimani section

Related News

View More
0 comments
Sort by

Home