ഡൽഹിയിൽ വായു നിലവാരം ​ഗുരുതരം; കൃത്രിമ മഴ പെയ്യിച്ച് ​ഗുരുഗ്രാം നിവാസികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 07:47 PM | 0 min read

ന്യൂഡൽഹി > ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരം ​ഗുരുതരമായ അളവിലേക്ക് പോകുന്നതായി സർക്കാർ വ്യക്തമാക്കി. മലിനീകരണം തടയാനായി ഡൽഹിയിലെ ​ഗുരു​ഗ്രാം നിവാസികൾ കൃത്രിമ മഴ പെയ്യിച്ചു. ​

ഗുരു​ഗ്രാമിലുള്ള ഹൗസിങ് കോളനി നിവാസികളാണ് മലിനീകരണത്തിൽ നിന്ന് താൽക്കാലിക ആശ്വാസത്തിനായി കൃത്രിമ മഴ പെയ്യിച്ചത്.സ്പ്രിങ്ക്ളറുകളും വാട്ടർ പൈപ്പുകളുമുപയോ​ഗിച്ച് മഴ പെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വേണ്ടിവന്നാൽ ഇനിയും കൃത്രിമ മഴ പെയ്യിക്കുമെന്ന് ഹൗസിങ് കോളനി ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home