വിദ്വേഷ പ്രസംഗം: മിഥുൻ ചക്രവർത്തിക്കെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:39 PM | 0 min read

കൊൽക്കത്ത > ബിജെപി നേതാവും നടനുമായ മിഥുൻ ചക്രവർത്തിക്കെതിരെ വിദ്വേഷ പ്രസം​ഗത്തിന് കേസെടുത്തു. ഒക്ടോബർ 27ന് കൊൽക്കത്തയി‍ൽ നടന്ന ബിജെപി പരിപാടിക്കിടെ പ്രകോപനപരമായി സംസാരിച്ചതിന് പശ്ചിമ ബം​ഗാൾ പൊലീസാണ് കേസെടുത്തത്. ബിജെപി അധികാരത്തിനു വേണ്ടിയും ഹിന്ദുക്കൾക്കു വേണ്ടിയും എന്തിനും തയാറാണെന്നായിരുന്നു മിഥുന്റെ പരാമർശം. ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീർ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മിഥുൻറെ കൊലവിളി.

‘ഹുമയൂൺ കബീറിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജി എന്തെങ്കിലും പറയുമെന്ന് കരുതി. എന്നാൽ, അതുണ്ടായില്ല. അതുകൊണ്ട് ഇപ്പോൾ ഞാൻ പറയുന്നു, ഞങ്ങൾ അവരെ വെട്ടിയിട്ട് മണ്ണിനടിയിൽ കുഴിച്ചുമൂടും’ -മിഥുൻ ചക്രവർത്തി പറഞ്ഞു. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാൽ മൃതദേഹം അവിടെ ഉപേക്ഷിക്കില്ല. പകരം മണ്ണിൽ കുഴിച്ചിടും. അധികാരം ലഭിക്കാൻ തങ്ങൾ എന്തും ചെയ്യുമെന്നും നടൻ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുൻ ചക്രബർത്തി പ്രകോപനപരമായി പ്രസം​ച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വേദിയിലുണ്ടായിരുന്നു. മിഥുന്റെ പ്രസം​ഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. 2021ലാണ് മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home