സൽമാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:16 PM | 0 min read

മുംബൈ > ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് നേരെയും വധഭീഷണി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. ചത്തിസ്​ഗഡിലെ റായ്പൂരിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. റായ്പൂർ പൊലീസും അന്വേഷണത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. 50 ലക്ഷം നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഭീഷണി ലഭിച്ചതോടെ ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ബോളിവുഡ് താരം സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് നിരന്തരമായ വധ ഭീഷണി നേരിടുന്നതിനിടെയാണ് ഷാരൂഖിനു നേരെയും ഭീഷണിയെത്തിയത്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയെ ലോറൻസ് ബിഷ്ണോയ് സംഘം കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് സൽമാനു നേരെ വധഭീഷണി വ്യാപകമായത്.



deshabhimani section

Related News

View More
0 comments
Sort by

Home