പ്രത്യേക പദവി പുനഃസ്ഥാപിക്കണം ; പ്രമേയം പാസാക്കി ജമ്മു കശ്‌മീർ നിയമസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:18 AM | 0 min read


ന്യൂഡൽഹി
മോദി സർക്കാർ കവർന്നെടുത്ത ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി ജമ്മു കശ്‌മീർ നിയമസഭ. നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ ഒമർ അബ്‌ദുള്ള സർക്കാർ അധികാരത്തിലെത്തിയ ശേഷം ചേർന്ന  ആദ്യ നിയമസഭാ സമ്മേളനത്തിലാണ്‌ പ്രമേയം പാസാക്കിയത്‌. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി പ്രമേയം അവതരിപ്പിച്ചു. പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കേന്ദ്രസർക്കാർ കൂടിയാലോചന തുടങ്ങണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രമേയാവതരണത്തെ എതിർത്ത്‌ പ്രതിപക്ഷനേതാവ്‌ സുനിൽ ശർമയുടെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ രംഗത്തുവന്നു. സ്‌പീക്കർ പ്രമേയം ശബ്‌ദവോട്ടിനിട്ട്‌ പാസാക്കി. നിയമസഭയുടെ ഉത്തരവാദിത്തം പൂർത്തിയായെന്ന്‌ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പ്രതികരിച്ചു. പ്രമേയത്തെ ചരിത്രപരമെന്ന്‌ സിപിഐ എം അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി വിശേഷിപ്പിച്ചു. ജമ്മു കശ്‌മീർ ജനതയുടെ അഭിലാഷം പ്രതിഫലിക്കുന്നതാണ്‌ പ്രമേയമെന്ന്‌ കോൺഗ്രസ്‌ പ്രതികരിച്ചു. പ്രമേയം അവതരിപ്പിച്ച്‌ ഒമർ സർക്കാർ പാർലമെന്റിനെയും സുപ്രീംകോടതിയെയും അവഹേളിച്ചെണ്‌ ബിജെപി ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home