ഫെയ്‌സ്‌ബുക്ക്‌ പരസ്യം: ജാർഖണ്ഡിൽ വർഗീയത പടർത്തി ബിജെപി ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമീഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:15 AM | 0 min read


ന്യൂഡൽഹി
ജാർഖണ്ഡിൽ ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷങ്ങൾ മുടക്കി തീവ്രവർഗീയത പടർത്തുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ച്‌ ബിജെപിയുടെ നിഴൽ അക്കൗണ്ടുകൾ. മുഖ്യമന്ത്രി ഹേമന്ത്‌ സോറനെ വികൃതമായി ചിത്രീകരിച്ചുള്ള പരസ്യങ്ങളും വ്യാപകം. മാതൃ കമ്പനിയായ മെറ്റയുടെ നയങ്ങൾക്കും തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടത്തിനും വിരുദ്ധമായിട്ടും ഇത്തരം പരസ്യങ്ങൾക്കെതിരെ മെറ്റ അധികൃതരോ തെരഞ്ഞെടുപ്പ്‌ കമീഷനോ സ്വീകരിക്കുന്നുമില്ല. മാത്രമല്ല,  ആഗസ്‌ത്‌–-ഒക്‌ടോബർ  കാലയളവിൽ രാഷ്ട്രീയ പരസ്യങ്ങളിലൂടെ മെറ്റയ്‌ക്ക്‌ 2.25 കോടി രൂപയും ലഭിച്ചു. ഇതിൽ 36 ശതമാനം തുകയും ബിജെപി അനുകൂലമായ നിഴൽ അക്കൗണ്ടുകൾ വഴിയുള്ള പരസ്യങ്ങളിലൂടെയാണ്‌.

ജാർഖണ്ഡ്‌ ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ട്‌ വഴി ഒരു കോടിയോളം രൂപ മുടക്കി 3080 പരസ്യങ്ങൾ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചു. 81 ലക്ഷം രൂപ മുടക്കി ബിജെപി അനുകൂല നിഴൽ അക്കൗണ്ടുകളും പരസ്യങ്ങൾ നൽകി. മുസ്ലിങ്ങളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്നതാണ്‌ നിഴൽ പരസ്യങ്ങളിൽ ഏറെയും. ഹേമന്ത്‌ സോറൻ വീണ്ടും അധികാരത്തിൽ വന്നാൽ അടുത്ത ദീപാവലി ദിനത്തിൽ ദീപം തെളിയിക്കാൻ മുസ്ലിം നുഴഞ്ഞുകയറ്റക്കാർ അനുവദിക്കില്ലെന്ന വിദ്വേഷ പ്രചാരണവും പരസ്യങ്ങളിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home