3 ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളും ; ഉറപ്പുമായി മഹാവികാസ് അഘാഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:14 AM | 0 min read



ന്യൂഡൽഹി
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കുള്ള അഞ്ച്‌ ഉറപ്പുകൾ പ്രഖ്യാപിച്ച്‌ പ്രതിപക്ഷ സഖ്യമായ മഹാവികാസ്‌ അഘാഡി. മൂന്നുലക്ഷം രൂപവരെയുള്ള കാർഷിക കടം എഴുതിത്തള്ളും,  ജാതി സെൻസസ് നടത്തും, മഹാലക്ഷ്മി പദ്ധതിപ്രകാരം സ്‌ത്രീകൾക്ക്‌ മാസം മൂവായിരം രൂപ നൽകും, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക്‌ പ്രതിവർഷം 24,000 രൂപ എന്നിവയാണ്‌ ഉറപ്പുകൾ.

മുംബൈയിൽ സംഘടിപ്പിച്ച സ്വാഭിമാൻ സഭയിൽവെച്ച്‌ ലോക്‌സഭ പ്രതിപക്ഷനേതാവ്‌ രാഹുൽ ഗാന്ധി, കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിവസേന (യുബിടി) തലവൻ ഉദ്ദവ്‌ താക്കറെ, എൻസിപി (എസ്‌പി) തലവൻ ശരദ്‌ പവാർ തുടങ്ങിയവർ ചേർന്നാണ്‌ ഉറപ്പുകൾ പ്രഖ്യാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home