സാങ്കേതിക തകരാർ; രാജസ്ഥാനിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 09:14 PM | 0 min read

ജയ്പൂർ > രാജസ്ഥാനിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയതെന്ന് പൊലീസ് അറിയിച്ചു. നാഗൗറിലെ മെർട്ട മേഖലയിൽ കൃഷിയിടത്തിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജോധ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് പോകുവേയാണ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് ഹെലികോപ്റ്റർ എമർജൻസി ലാന്റിങ് നടത്തുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ വിദഗ്ധ സംഘം സ്ഥലത്തെത്തി ഹെലികോപ്റ്ററിലെ സാങ്കേതിക തകരാർ പരിഹരിച്ചു. ഹെലികോപ്റ്റർ വീണ്ടും പറന്നുയർന്നതായി മെർട്ട ഡിഎസ്പി രാംകരൻ മലിന്ദ പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home