പ്രത്യേകപദവി പുനഃസ്ഥാപിക്കണം: ജമ്മുകശ്മീർ നിയമസഭ പ്രമേയം പാസാക്കി; പ്രതിഷേധവുമായി ബിജെപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 02:29 PM | 0 min read

ശ്രീന​ഗർ> മോദി സർക്കാർ ഏകപക്ഷീയമായി എടുത്ത കളഞ്ഞ സംസ്ഥാനത്തിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന് ജമ്മുകശ്മീർ നിയമസഭ പ്രമേയം പാസാക്കി. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്.  പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങൾ രംഗത്തെത്തി. പ്രമേയം കീറിയെറിഞ്ഞ ബിജെപി അംഗങ്ങൾ മുദ്രാവക്യം വിളികളുമായി നടക്കളത്തിലിറങ്ങി. ഇതോടെ ശബ്ദവോട്ടെടുപ്പിൽ സ്പീക്കർ പ്രമേയം പാസാക്കുകയായിരുന്നു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നഷ്ടമായതിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒമർ അബ്ദുള്ള നയിക്കുന്ന നാഷണൽ കോൺഫറൻസ് സർക്കാരാണ് കേന്ദ്രതീരുമാനത്തിനെതിരെ പ്രമേയം പാസാക്കിയത്. 2019 ആ​ഗസ്ത് അഞ്ചിനാണ്  ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പോലും അഭിപ്രായം തേടാതെ ആർട്ടിക്കിൾ 370 റദ്ദാക്കി മോദി സർക്കാർ ആർഎസ്എസ് അജൻഡ നടപ്പാക്കിയത്.

കഴിഞ്ഞ ആറ് വർഷത്തോളമായി കാശ്മീർ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2014-ൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം 48 സീറ്റിൽ വിജയിച്ചാണ് ഭൂരിപക്ഷം നേടിയത്.

 



deshabhimani section

Related News

View More
0 comments
Sort by

Home