ബന്ദിപുരയിൽ ഏറ്റുമുട്ടൽ ; 
ഭീകരനെ വധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 03:07 AM | 0 min read


ന്യൂഡൽഹി
ജമ്മു -കശ്‌മീരിലെ ബന്ദിപുരയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുകയാണ്‌. ലഷ്‌കർ ഭീകരനാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സേനാവൃത്തങ്ങൾ അറിയിച്ചു.

ഒന്നിന്‌ ബന്ദിപുരയിലെ പൻഹാർ റോഡിൽ കരസേനാ ക്യാമ്പ്‌ ആക്രമിച്ച രണ്ട്‌ ഭീകരർ വനപ്രദേശങ്ങളിലേക്ക്‌ രക്ഷപ്പെട്ടിരുന്നു. ഇവർക്കുവേണ്ടി ഏതാനും ദിവസമായി ജില്ലയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. കുപ്‌വാരയിലെ ലൊലാബ്‌ മേഖലയിലേക്ക്‌ രണ്ട്‌ ഭീകരർ കടക്കാൻ ശ്രമിക്കുന്നതായ രഹസ്യവിവരം സൈന്യത്തിന്‌ ലഭിച്ചു. ബന്ദിപുരയിലെ കത്‌സുന മേഖലയിൽവച്ച്‌  ചൊവ്വ പകൽ സൈന്യം ഇവരെ വളഞ്ഞു. ഭീകരൻ സുരക്ഷാസേനയുടെ വെടിയേറ്റ്‌ മരിച്ചെങ്കിലും രണ്ടാമത്തെയാൾ ചെറുത്തുനിൽപ്പ്‌ തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home