ഡോക്‌ടറുടെ 
ബലാത്സംഗക്കൊല: 
സിബിഐ 
പൂർണകുറ്റപത്രം സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:52 AM | 0 min read


കൊൽക്കത്ത
ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ കേസിൽ സിബിഐ 87 ദിവസത്തിനുശേഷം പൂർണ കുറ്റപത്രം സമർപ്പിച്ചു. കൊലക്കേസിലും ബലാത്സംഗക്കേസിലും ഇതുവരെ സഞ്ജയ് റോയിയെ മാത്രമാണ് സിബിഐ പ്രതിചേർത്തത്. കുറ്റം നടന്ന് 58 ദിവസം കഴിഞ്ഞാണ് ആദ്യ കുറ്റപത്രം സിബിഐ സമർപ്പിച്ചത്. 128 സാക്ഷിമൊഴികൾ ഉൾപ്പെടെ 600 പേജുള്ള രേഖകളാണ് ഹാജരാക്കിയത്. കേസ്‌ ഈ ആഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും താൻ നിരപരാധിയാണെന്നും കേസിൽ അറസ്‌റ്റിലായ പ്രതി സഞ്‌ജയ്‌ റോയ്‌ കോടതിയിൽനിന്ന് ജയിലിലേക്ക്‌ പോകുംമുൻപ്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home