കളിക്കുന്നതിനിടെ കാറിൽ കുടുങ്ങി; ​ഗുജറാത്തിൽ 4 കുട്ടികൾക്ക് ദാരുണാന്ത്യം‍‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 11:04 PM | 0 min read

അഹമ്മദാബാദ് > കളിക്കുന്നതിനിടെ അബദ്ധത്തിൽ കാറിൽ കുടുങ്ങി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശികളായ കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ റന്തിയ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഒരു കുടുംബത്തിലെ 4 കുട്ടികളാണ് മരിച്ചത്. രണ്ടിനും ഏഴിനും ഇടയ്ക്കാണ് കുട്ടികളുടെ പ്രായം.

ഫാമിലെ ജോലിക്കാരായ മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഫാമിന്റെ ഉടമയുടെ കാർ സമീപത്ത് പാർക്ക് ചെയ്തിരുന്നു. കളിക്കുന്നതിനിടെ കുട്ടികൾ കാറിന്റെ ഡോർ തുറന്ന് അകത്തുകയറുകയായിരുന്നു. എന്നാൽ കാർ ലോക്കായതോടെ തിരിച്ച് ഇറങ്ങാൻ സാധിച്ചില്ല. നാല് കുട്ടികളും ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഫാം ഉടമയും കുട്ടികളുടെ മാതാപിതാക്കളും തിരികെ വന്നപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. അമ്രേലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


 



deshabhimani section

Related News

View More
0 comments
Sort by

Home