എന്തുകൊണ്ട് ഹിന്ദി മാത്രം? ഹിന്ദിയിൽ വാദം കേൾക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 08:40 PM | 0 min read

ന്യൂഡൽഹി > വാദം കേൾക്കുന്നത് ഹിന്ദിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തള്ളി സുപ്രീംകോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 348(1) ന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി. സുപ്രിം കോടതിയിലെയും എല്ലാ ഹൈക്കോടതികളിലെയും വാദ നടപടികൾ ഇംഗ്ലീഷ് ഭാഷയിൽ നടത്തണമെന്ന് ആർട്ടിക്കിൾ 348(1) വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ചോദ്യം ചെയ്തയിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കക്ഷികൾ സുപ്രീം കോടതിയെ വിവധ കേസുകൾക്കായി സമീപിക്കുന്നുണ്ട്. അതിനാൽ എന്ത് അടിസ്ഥാനത്തിലാണ് ഹിന്ദി ഭാഷയ്ക്ക് മാത്രം പ്രത്യേക ഇളവ് വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആരാഞ്ഞു. ഭരണഘടനാ അനുച്ഛേദത്തെ ചോദ്യംചെയ്‌തുള്ള ഹർജി നിലനിൽക്കില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ് ഹർജി തള്ളിയത്.



deshabhimani section

Related News

View More
0 comments
Sort by

Home