ഹിമാചലിൽ പാരാ​ഗ്ലൈഡർമാർ കൂട്ടിയിടിച്ചു; ഒരാൾ മലയിടുക്കിൽ കുടുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 06:05 PM | 0 min read

ധർമശാല > ഹിമാചലിൽ പാരാ​ഗ്ലൈഡർമാർ കൂട്ടിയിടിച്ചു. ഒരാൾ മലയിടുക്കിൽ കുടുങ്ങി. ഹിമാചലിലെ കാങ്​ഗ്ര ജില്ലയിൽ ധൗലാധർ കുന്നിലാണ് സംഭവം. പോളണ്ട് സ്വദേശിയായ ആൻഡ്രൂ ബാബിൻസ്കിയാണ് മലയിൽ കുടുങ്ങിയത്. മറ്റൊരു പാരാ​ഗ്ലൈഡറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രതികൂലമായത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

ഞായറാഴ്ചയാണ് ഇയാൾ മലമുകളിൽ കുടുങ്ങിയത്. തിങ്കൾ രാവിലെ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ പരാജയപ്പെട്ടു. രക്ഷാസംഘം യാത്രികന്റെ അടുത്തേക്ക് എത്തുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home