സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകി സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 12:35 PM | 0 min read

ന്യൂഡൽഹി> മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം.

ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടി ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട്‌ ചെയ്യാനുള്ള യാത്രയ്‌ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ്‌ സിദ്ദിഖ്‌ കാപ്പൻ അറസ്റ്റിലായത്‌. രണ്ടു വർഷത്തിന് ശേഷം 2022 സെപ്‌തംബറിലാണ് ജാമ്യം ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home