മണിപ്പുരിൽ കോൺസ്റ്റബിൾ എസ്‌ഐയെ വെടിവച്ചുകൊന്നു

ഇംഫാൽ
മണിപ്പുരിലെ ജിരിബാമിൽ വാക്കുതർക്കത്തെ തുടർന്ന് പൊലീസ് കോൺസ്റ്റബിൾ സബ് ഇൻസ്പെക്ടറെ വെടിവച്ചുകൊന്നു. ഒരു വർഷത്തിലേറെയായി തുടരുന്ന വർഗീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയ പ്രദേശത്തെ മൊങ്‌ബങ് പൊലീസ് പോസ്റ്റിലായിരുന്നു സംഭവം.
കോൺസ്റ്റബിൾ ബിക്രംജിത് സിങ്ങിന്റെ വെടിയേറ്റ സബ് ഇൻസ്പെക്ടർ ഷാജഹാൻ തൽക്ഷണം മരിച്ചു. ബിക്രംജിത്തിനെ അറസ്റ്റുചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.









0 comments