സൗദി അറേബ്യയിൽ 4000 വർഷം 
പഴക്കമുള്ള നഗരം കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 12:05 AM | 0 min read

റിയാദ്‌
വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ 4000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്‌ടം കണ്ടെത്തി. ഖൈബർ മേഖലയിലാണ്‌ ‘അൽനതാഹ്‌’ എന്ന്‌ പേരിട്ട പുരാതന നഗരം കണ്ടെത്തിയത്‌. ബിസി 2400ൽ ഇവിടെ ജനവാസമുണ്ടായിരുന്നെന്നും 500ഓളം പേർ താമസിച്ചിരിക്കാൻ സാധ്യതയുണ്ടെന്നുമാണ്‌ പഠനം.

ബിസി 1400ഓടെ നഗരം ഉപേക്ഷിക്കപ്പെട്ടെന്നാണ്‌ അനുമാനം. ഏകദേശം 2.6 ഹെക്ടറിൽ 50 വീടുകളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉൾപ്പെടുന്ന പ്രദേശമാണ്‌ കണ്ടെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home