പഞ്ചാബിൽ ഹൗറ മെയിലിൽ പടക്കം പൊട്ടിത്തെറിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 04:18 PM | 0 min read

ന്യൂഡൽഹി > പഞ്ചാബിൽ ഹൗറ മെയിലിൽ പടക്കം പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10:30ഓടെ ഫത്തേഘട്ട് ജില്ലയിലെ സിർഹിന്ദ് റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം. അമ‍ൃത്‌സറിൽ നിന്നും ഹൗറയിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ ജനറൽ കോച്ചിലാണ് പൊട്ടിത്തെറിയുണ്ടായത്.

പ്ലാസ്റ്റിക് ബക്കറ്റിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് റയിൽവെ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ജഗ്‌മോഹൻ സിംഗ് പറഞ്ഞു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പുരുഷൻമാർക്കും ഒരു സ്ത്രീയ്‌ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഫത്തേഘട്ട് സാഹിബ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനക്കയച്ചു.സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home