ഒഡിഷയില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി ആറു പേര്‍ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 04:16 PM | 0 min read

ഭുവനേശ്വർ > ഒഡിഷയില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ സുന്ദർഗഢ് ജില്ലയിലെ ​ഗൈകനാപാലി പ്രദേശത്താണ് സംഭവം. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

കീര്‍ത്തന ആലാപനം നടത്തുന്ന സംഘമായിരുന്നു വാനിലുണ്ടായിരുന്നത്. ദീപാവലിയോടനുബന്ധിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ചക്പ്ലായി ഗ്രാമത്തില്‍ പോയി മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. പുകമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ടഗോഡ, സമര്‍പിണ്ട ഗ്രാമത്തിലുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home