ആന്ധ്രയില്‍ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 04:12 PM | 0 min read

തെലങ്കാന> ദീപാവലി ദിനത്തില്‍ ആന്ധ്രയിലുണ്ടായ സംഘര്‍ഷത്തില്‍ അച്ഛന്‍, മകന്‍, കൊച്ചുകന്‍ എന്നിങ്ങനെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍ പെട്ടവരെ ആഘോഷ നാളില്‍ കൊല്ലുകയായിരുന്നു.

ആന്ധ്ര കാക്കിനട ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്  ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. കജലുരു ഗ്രാമത്തിലാണ് സംഭവം. മരിച്ചവരുടെ  തല തകര്‍ന്ന നിലയിലാണ്. ഇവരുടെ കയ്യില്‍  അരിവാളുമുണ്ടായിരുന്നു.  

പണ്ട് മുതല്‍ ശത്രുതയുണ്ടായവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു.



 



deshabhimani section

Related News

View More
0 comments
Sort by

Home