ശ്വാസം കിട്ടാതെ ഡൽഹി; ദീപാവലിക്കുശേഷം വായുമലിനീകരണ തോത്‌ ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 11:12 AM | 0 min read

ന്യൂഡൽഹി> ദീപാവലിക്ക് ശേഷം ഡൽഹി വായുമലിനീകരണ തോതിൽ ഭയാനകമായ വർധനവ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ(സിപിസിബി ) കണക്കുകൾ പ്രകാരം ഡൽഹിയിലെ  ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നു. സിപിസിബി പറയുന്നതനുസരിച്ച്, ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ രാവിലെ ആറ് മണി വരെ വായു ഗുണനിലവാര സൂചിക (എക്യുഐ) നില വളരെ മോശമാണ്‌.

അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ആര്‍ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.

ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കല്‍, കരിമരുന്ന് ഉപയോഗം എന്നിവയാണ്‌ ഗുണ നിലവാരം മോശമാകാൻ കാരണമെന്നാണ് നിഗമനം.  വെള്ളിയാഴ്ച രാവിലെ ആറിന് ഡൽഹിയിലെ നെഹ്‌റു നഗർ, പട്‌പർഗഞ്ച്, അശോക് വിഹാർ, ഓഖ്‌ല എന്നിവിടങ്ങളിൽ എക്യുഐ നില 350-നും 400-നും ഇടയിലായിരുന്നു.

അലിപ്പൂരിൽ 350, ആനന്ദ് വിഹാറിൽ 396, അശോക് വിഹാറിൽ 384, അയ നഗറിൽ 352, ബവാനയിൽ 388, ചാന്ദ്‌നി ചൗക്ക് 336, ദിൽഷാദ് ഗാർഡൻ 257, നോർത്ത് കാമ്പസ് 390, പഞ്ചാബി ബാഗ് 391, സോണിയ വിഹാർ 392, നഗറൊബിൻഡോ 392, എ. നരേലയിൽ 375, ജവഹർലാൽ നെഹ്‌റുവിൽ 288, ലോധി റോഡ് 352, ദ്വാരക 349, ബുരാരി ക്രോസിംഗ് 394 എക്യുഐ രേഖപ്പെടുത്തിയിട്ടുള്ളത്‌.

റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബ് മുതലായ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തീയിടുന്നതു കൊണ്ടുള്ള പുകയും ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അതിന്റെ കൂടെ ദീപാവലി ആഘോഷവും ഡൽഹിയുടെ വായു മലിനീകരണം വർധിക്കാൻ കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home