രാജ്യം ഏക സിവിൽകോഡിലേക്ക്‌ നീങ്ങുകയാണെന്ന്‌ മോദി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 03:02 AM | 0 min read


ന്യൂഡൽഹി
ഏക സിവിൽകോഡിലേക്ക്‌ രാജ്യം നീങ്ങുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ രാജ്യത്ത്‌ വ്യത്യസ്‌ത നികുതി സംവിധാനങ്ങളായിരുന്നു.   ജിഎസ്‌ടിയിലൂടെ ഒരു രാജ്യം ഒരു നികുതി രീതിയിലേക്ക്‌ മാറി. ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ ഒരു രാജ്യം ഒരു റേഷൻ കാർഡ്‌ സംവിധാനത്തിലേക്ക്‌ മാറ്റി. ആയുഷ്‌മാൻ ഭാരതിലൂടെ ഏകീകൃത ആരോഗ്യഇൻഷുറൻസ്‌ പദ്ധതിയും നടപ്പാക്കി. 

ഇതിന്റെ തുടർച്ചയായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന രീതിയിലേക്ക്‌ കൂടി മാറുകയാണ്‌. കേന്ദ്ര മന്ത്രിസഭാ യോഗം ഇത്‌ അംഗീകരിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ നിർദേശം അവതരിപ്പിക്കും. ഒരു രാജ്യം ഒരു സിവിൽകോഡ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ കൂടി രാജ്യം നീങ്ങുകയാണ്‌. –- മോദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home