ഇന്ത്യ ചൈന സേന പിന്മാറ്റം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 07:31 AM | 0 min read

ന്യൂഡൽഹി > കിഴക്കൻ ലഡാക്കിലെ ദെപ്‌സാങ്‌, ദെംചോക്‌ മേഖലകളിൽനിന്ന്‌ ഇന്ത്യയുടെയും ചൈനയുടെയും പിൻവാങ്ങൽ നടപടി പൂർത്തിയായി.  ഈ മാസം പട്രോളിങ്‌ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ഇരുസേനകളും. ഇന്ത്യ ചൈന സേന പിന്മാറ്റം നിരീക്ഷിക്കാൻ  പ്രത്യേക സംവിധാനം ഒരുക്കി. ഇരു രാജ്യങ്ങളുടേയും സേന ഉദ്യോ​ഗസ്ഥർ നേരിട്ട് പരിശോധിക്കും. വ്യോമ നിരീക്ഷണത്തിലൂടെയാകും പരിശോധന. മേഖലയിലെ ഉപ​ഗ്രഹ ദൃശ്യങ്ങളും പരിശോധിക്കും.

നിയന്ത്രണരേഖയിൽനിന്ന്‌ പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞയാഴ്‌ചയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. തുടർന്ന്‌ ചൈന ഇത് സ്ഥിരീകരിച്ചു.  പട്രോളിങ്‌ 2020 ഏപ്രിലിന്‌ മുമ്പുള്ള നിലയിൽ പുനരാരംഭിക്കാനാണ് തീരുമാനം. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ്‌ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സന്നാഹങ്ങൾ വർധിപ്പിച്ചത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home