യാത്രക്കാരന്റെ കയ്യിലെ പടക്കം പൊട്ടിത്തെറിച്ച്‌ ട്രെയിനിൽ തീപിടിത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 01:44 PM | 0 min read

റോത്തക്‌ > യാത്രക്കാരന്റെ കയ്യിലെ പടക്കം പൊട്ടിത്തെറിച്ച്‌ ട്രെയിനിന്‌ തീപിടിച്ചു. ദീപാവലിക്ക്‌ കൊണ്ടു പോകുകയായിരുന്ന പടക്കമാണ്‌ പൊട്ടിത്തെറിച്ചത്‌. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.  സംഭവത്തിൽ ഏതാനും യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോകുന്ന ട്രെയിനായിരുന്നു.

ട്രെയിനിലെ ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.  യാത്രക്കാരൻ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾക്ക്‌  ഷോർട്ട് സർക്യൂട്ടിൽ നിന്ന്‌ തീപിടിക്കുകയും അവ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന്‌ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.







 



deshabhimani section

Related News

View More
0 comments
Sort by

Home