70 കഴിഞ്ഞവർക്ക്‌ പ്രത്യേക ആരോഗ്യ ഇൻഷുറന്‍സ് 
ഇന്നുമുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 12:24 AM | 0 min read


ന്യൂഡൽഹി
എഴുപത്‌ വയസ്സ്‌ മുതലുള്ളവർക്ക്‌ പ്രത്യേകമായി ആയുഷ്‌മാൻ ഭാരത്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയുടെ ആനുകൂല്യം ഏർപ്പെടുത്തുന്ന പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. ചികിത്സാച്ചെലവില്‍ പ്രതിവർഷം അഞ്ച്‌ ലക്ഷം രൂപ വരെയാണ്‌ സൗജന്യ പരിരക്ഷ.  ഇതിനായി ആയുഷ്‌മാൻ ആപ്പിലോ പിഎംജെ –-എവൈ പോർട്ടലിലോ രജിസ്റ്റർ ചെയ്‌ത്‌ പ്രത്യേക കാർഡ്‌ എടുക്കണം. സിജിഎച്ച്‌എസ്‌, ഇസിഎച്ച്‌എസ്‌, ആയുഷ്‌മാൻ സെൻട്രൽ ആംഡ്‌ പൊലീസ്‌ ഫോഴ്‌സ്‌ എന്നീ പദ്ധതികളിലെ അംഗങ്ങൾക്ക്‌ അതത്‌ പദ്ധതികളിൽ തുടരുകയോ എബി പിഎംജെ–- എവൈയിൽ ചേരുകയോ ചെയ്യാം. അക്ഷയ കേന്ദ്രം വഴി പദ്ധതിയില്‍ അം​ഗമാകാം. സ്വകാര്യ ഇൻഷുറൻസ്‌ എടുത്തവർക്കും സംസ്ഥാന സർക്കാർ ഇൻഷുറൻസ്‌ പദ്ധതികളിലെ അംഗങ്ങൾക്കും ഇതിൽ ചേരാം.  പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളാണ് വഹിക്കുന്നത്. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home