തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 05:19 PM | 0 min read

ചെന്നൈ > തമിഴ് നടൻ വിജയ്‌‌യുടെ പാർടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് തുടക്കമായി. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ വൈകിട്ട് നാലിനാണ് സമ്മേളനം ആരംഭിച്ചത്. സിനിമാ സ്റ്റൈലിലായിരുന്നു സമ്മേളനവേദിയിലേക്ക് വിജയ് എത്തിയത്. നിരവധി പേരാണ് സമ്മേളന വേദിയിൽ എത്തിയത്. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് 86 ഏക്കർ സ്ഥലത്താണ് സമ്മേളന നഗരി. ക്രമാതീതമായ തിരക്കാണ് സമ്മേളന സ്ഥലത്ത് ഉണ്ടാകുന്നത്. നൂറോളം പേർ സമ്മേളന ന​ഗരിയിൽ കുഴഞ്ഞു വീണിരുന്നു. 350ഓളം ഡോക്ടർമാരെ സ്ഥലത്ത് നിയോ​ഗിച്ചിട്ടുണ്ട്. 5000 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. സമ്മേളന നഗരിയിൽ സ്റ്റേജ് രൂപകൽപന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്.

രാഷ്ട്രീയ പാർടി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ സംസ്ഥാന സമ്മേളനമാണിത്. പാർടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും സമ്മേേളനത്തിൽ അവതരിപ്പിക്കും. വിജയ് 19 പ്രമേയങ്ങൾ അവതരിപ്പിക്കും. ഫെബ്രുവരിയിലാണ് വിജയ്‌ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാർടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയിരുന്നു. ആ​ഗസ്തിൽ തമിഴക വെട്രി കഴകത്തിന്റെ പാതകയും ഗാനവും അവതരിപ്പിച്ചിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home