4 മാസം മുമ്പ് കാണാതായ യുവതിയുടെ മൃത​ദേഹം കുഴിച്ചിട്ട നിലയിൽ; ജിം ട്രെയിനർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 02:12 PM | 0 min read

കാൺപൂർ > നാലുമാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ജിം ട്രെയിനറെ പൊലീസ് അറസ്റ്റ് ചെയ്തു.  ഏക്ത ​ഗുപ്ത (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജിം പരിശീലകനായ വിമൽ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏക്ത ​ഗുപ്തയുടെ ഭർത്താവ് ബിസിനസുകാരനാണ്. സർക്കാർ ഉദ്യാ​ഗസ്ഥർ താമസിക്കുന്ന മേഖലയിലാണ് യുവതിയെ കുഴിച്ചിട്ടത്. ഡിസിട്രിക്ട് മജിസ്ട്രേറ്റിന്റെ വീടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാലു മാസം മുമ്പാണ് ഇവരെ കാണാതായത്.

ജിം പരിശീലകനായ വിമലുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് പരിചയത്തിലായത്. വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. കാറിൽ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വിമൽ ഏക്തയെ മർദിക്കുകയും ചെയ്തു. മർദനത്തെത്തുടർന്ന് ബോധരഹിതയായ ഏക്തയെ പിന്നീട് കൊലപ്പെടുത്തി. ശേഷം മൃതദേഹം വിഐപി ഏരിയയിൽ മറവുചെയ്തു.

സംഭവത്തിൽ പൊലീസിനെതിരെയടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി സുരക്ഷ ഉദ്യോ​ഗസ്ഥരും സിസിടിവി ക്യാമറകളുമുള്ള വിഐപി മേഖലയിലാണ് വിമൽ മൃതദേഹം കുഴിച്ചിട്ടത്. ഏകദേശം 5 മണിക്കൂറോളം സമയമെടുത്താണ് ഇയാൾ മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടിക്കാതിരിക്കാനാണ് വിഐപി മേഖലയിൽ മൃതദേഹം കുഴിച്ചിട്ടതെന്ന് വിമൽ കുറ്റസമ്മതം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home