മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം : തെലങ്കാനയില്‍ യൂണിഫോമില്‍ പ്രതിഷേധിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 07:36 PM | 0 min read

ഹൈദരാബാദ്‌> മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെട്ട് തെലങ്കാനയില്‍ യൂണിഫോമില്‍ പ്രതിഷേധിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായ ചികിത്സയും തുല്യമായ തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ പ്രതിഷേധിക്കുന്നത്.

 സംസ്ഥാനത്തുടനീളം ഏകീകൃത പൊലീസ് നയം ആവശ്യപ്പെട്ട് തെലങ്കാനയില്‍ വ്യാപക പ്രതിഷേധവുമായി പോലീസ് കോണ്‍സ്റ്റബിള്‍മാരും അവരുടെ കുടുംബങ്ങളും എത്തുകയായിരുന്നു. അടിയന്തര പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പൊലീസ് കോണ്‍സ്റ്റബിള്‍മാരും അവരുടെ കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ പൊലീസ് അടിച്ചമര്‍ത്തുകയും ചിലരെ പ്രകടനത്തിനിടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വാറങ്കല്‍, നല്‍ഗൊണ്ട, ഇബ്രാഹിംപട്ടണം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തമായി തുടരുന്നത്.ഒരു നിശ്ചിത കാലയളവിലെത്തിയാല്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന തമിഴ്നാടിന്റെ നയം നടപ്പിലാക്കാനാണ് തെലങ്കാന കോണ്‍സ്റ്റബിള്‍മാര്‍ ആവശ്യപ്പെടുന്നത്. ഇത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കുന്നതിന് കാരണമാകും.












 



deshabhimani section

Related News

View More
0 comments
Sort by

Home