ഗുൽമാർഗ് ഭീകരാക്രമണം: നിയന്ത്രണരേഖയിൽ തിരച്ചിൽ ശക്തമാക്കി സൈന്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 12:46 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീർ ​ഗുൽമാർ​ഗ് സെക്ടറിലെ നിയന്ത്രണ രേഖയിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. ഗുൽമാർ​ഗ് സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ട സപചര്യത്തിലാണ് തിരച്ചിൽ ശക്തമാക്കിയത്.

നിയന്ത്രണരേഖയിലും ആക്രമണം നടന്ന സ്ഥലത്തിന് സമീപമുള്ള പ്രദേശത്തും തിരച്ചിൽ ആരംഭിച്ചു. പ്രദേശത്തേക്കുള്ള പാത സുരക്ഷാ സേന അടച്ചു. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിനായി എല്ലാ സങ്കേതങ്ങളും ഉപയോ​ഗിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ നിന്ന് ആറ് കിലോമീറ്റർ അകലെ സൈനിക വാഹനത്തിന് നേരെയുണ്ടായ  ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സൈനിക പോർട്ടർമാരും കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പോർട്ടറും ഒരു സൈനികനും ആക്രമണത്തിൽ പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Home