ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന 
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നവം. 11ന് ചുമതലയേല്‍ക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 11:07 PM | 0 min read


ന്യൂഡൽഹി
സുപ്രീംകോടതിയുടെ 51–-ാമത്‌ ചീഫ്‌ ജസ്റ്റിസായി ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ പിൻഗാമിയായി നവംബർ 11ന് അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് കേന്ദ്രനിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ അറിയിച്ചു. 2025 മെയ് 13 വരെ ഏഴുമാസമാണ് കാലാവധി. നിലവിൽ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജസ്റ്റിസാണ്. 2019ൽ ഡൽഹി ഹെെക്കോടതിയിൽനിന്നാണ്  സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.

1960 മെയ് 14ന് ജനിച്ച ജസ്റ്റിസ് ഖന്ന 1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷനായാണ് നിയമരംഗത്തെത്തുന്നത്. 2005ൽ ഡൽഹി ഹെെക്കോടതിയിൽ അഡീഷണൽ ജഡ്‌ജും  2006ൽ സ്ഥിരം ജഡ്‌ജുമായി. ഒരു ഹെെക്കോടതിയിലും ചീഫ് ജസ്റ്റിസാകാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്നുവെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.  
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അംഗമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home