റെയിൽവേയുടെ ദ്രോഹനടപടി: ഡിവൈഎഫ്ഐ പ്രക്ഷോഭം തുടങ്ങും- എ എ റഹീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 07:28 PM | 0 min read

ന്യൂഡൽഹി> റെയിൽവേയുടെ ജനദ്രോഹത്തിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന്‌ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം. വിരമിച്ചവരെ വീണ്ടും നിയമിക്കാനുള്ള റെയിൽവേ തീരുമാനം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ ബിജെപിയുടെയും യുവമോർച്ചയുടെയും നിലപാട്‌ അറിയാൻ താൽപര്യമുണ്ട്‌.

കേരളത്തെ റെയിൽവേ തുടർച്ചയായി അവഗണിക്കുകയാണ്‌. വാഗൺ ട്രാജഡി യാത്രയ്‌ക്ക്‌ സമാനമാണ്‌ കേരളത്തിൽ ട്രെയിൻ സർവീസ്‌. ജോലി സംബന്ധമായി ദീർഘദൂര യാത്ര വേണ്ടിവരുന്നവർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്‌. ആമയിഴഞ്ചാൻ തോട്ടിൽ വീണ്‌ മരിച്ച ജോയിയുടെ കുടുംബത്തിന്‌ സംരക്ഷണം നൽകാൻ റെയിൽവേ തയ്യാറാകാത്തത്‌ പ്രതിഷേധാർഹമാണെന്നും എ എ റഹീം മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home